ഉടൻ പാസ്‌വേഡുകള്‍ മാറ്റുക! 2.5 ബില്യണ്‍ ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിളിന്‍റെ അടിയന്തര മുന്നറിയിപ്പ്

ഉടൻ പാസ്‍വേഡുകള്‍ മാറ്റാനും ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ആക്‌ടീവാക്കാനും ലോകമെമ്ബാടുമുള്ള 2.5 ബില്യണ്‍ ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ കർശന മുന്നറിയിപ്പ് നല്‍കി.ഹാക്കർമാർ അവരുടെ ആക്രമണങ്ങള്‍ വർധിപ്പിക്കുകയാണെന്നും ഉടനടി ഉപഭോക്താക്കള്‍ അവരുടെ പാസ്‌വേഡുകള്‍ മാറ്റാനും കൂടാതെ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ (2SV) ഓണാക്കാനും ഗൂഗിള്‍ ആവശ്യപ്പെടുന്നു. ഹാക്കിംഗുകള്‍ വര്‍ധിച്ചതോടെയാണ് ഗൂഗിള്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുപ്രസിദ്ധമായ ഷൈനി ഹണ്ടേഴ്‌സ് ഹാക്കിംഗ് ഗ്രൂപ്പാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് പറയപ്പെടുന്നു. പോക്കിമോൻ ഫ്രാഞ്ചൈസിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2020 മുതല്‍ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പ് ഇതുവരെ ടി ആൻഡ് ടി, മൈക്രോസോഫ്റ്റ്, സാന്‍റാൻഡർ, ടിക്കറ്റ്മാസ്റ്റർ തുടങ്ങിയ വൻകിട കമ്ബനികളുടെയെല്ലാം ഡാറ്റകള്‍ ചോർത്തിയിട്ടുണ്ട്.
ഷൈനി ഹണ്ടേഴ്‌സിന്‍റെ ഏറ്റവും സാധാരണവും എന്നാല്‍ അപകടകരവുമായ രീതി ഫിഷിംഗ് ഇമെയിലുകള്‍ അയയ്ക്കുക എന്നതാണ്. അത്തരം ഇമെയിലുകള്‍ ഉപയോക്താക്കളെ വ്യാജ ലോഗിൻ പേജിലേക്ക് നയിക്കുന്നു. ഇങ്ങനെ ആളുകളുടെ പാസ്‌വേഡുകളും സുരക്ഷാ കോഡുകളും കവരുന്നു. ഈ സമീപകാല ക്യാംപയിനില്‍ മോഷ്‌ടിക്കപ്പെട്ട ഡാറ്റയില്‍ ഭൂരിഭാഗവും പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നുവെന്നും എന്നാല്‍ ഗ്രൂപ്പ് കൂടുതല്‍ നാശനഷ്‍ടമുണ്ടാക്കുന്നതുമായ ആക്രമണങ്ങള്‍ക്ക് ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ എന്തുകൊണ്ട് പ്രധാനമാണ്?
2SV അതായത് 2-സ്റ്റെപ്പ് വെരിഫിക്കേഷൻ നിങ്ങളുടെ അക്കൗണ്ടില്‍ ഒരു അധിക ലോക്ക് ഇടുന്നു. ഒരു ഹാക്കർ നിങ്ങളുടെ പാസ്‌വേഡ് കവർന്നാലും ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ മൊബൈലിലേക്കോ മറ്റേതെങ്കിലും വിശ്വസനീയ ഉപകരണത്തിലേക്കോ അയയ്ക്കുന്ന ഒരു കോഡ് അയാള്‍ക്ക് ആവശ്യമായി വരും. ഇക്കാരണത്താല്‍, നിങ്ങളുടെ അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇമെയില്‍ അക്കൗണ്ടുകള്‍ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗമായി വിദഗ്‌ധർ ടു-സ്റ്റെപ്പ് വെരിഫിക്കേഷനെ വിശേഷിപ്പിക്കുന്നു. ടു എസ്‍വി ഒരു അധിക സുരക്ഷാ പാളി ചേർക്കുകയും ഇത് അക്കൗണ്ടിനെ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യും.
ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഓണാക്കാൻ കുറച്ച് മിനിറ്റുകള്‍ മാത്രമേ എടുക്കൂ. പക്ഷേ ദീർഘകാലാടിസ്ഥാനത്തില്‍ ഇത് നിങ്ങളെ സംരക്ഷിക്കും. നിങ്ങളുടെ അക്കൗണ്ട് സെറ്റിംഗ്‍സിലേക്ക് പോയി നിങ്ങള്‍ക്ക് ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ആക്‌ടീവാക്കാം. ഈ സവിശേഷത ജിമെയിലില്‍ മാത്രമല്ല, ബാങ്കിംഗ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലുള്ള മറ്റ് ഓണ്‍ലൈൻ സേവനങ്ങളിലും ലഭ്യമാണ്. ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ സജീവമാക്കുന്നതിലൂടെ, ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും സൈബർ ആക്രമണങ്ങള്‍ ഒഴിവാക്കാനും കഴിയും. സൈബർ കുറ്റകൃത്യങ്ങളുടെ വർധിച്ചുവരുന്ന ഭീഷണി കണക്കിലെടുക്കുമ്ബോള്‍ ഗൂഗിളിന്‍റെ ഈ മുന്നറിയിപ്പും വളരെ പ്രധാനമാണ്.
