ബളാന്തോട് ഗവ:എച്ച് എസ് സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പുസ്തക വണ്ടിയുടെ പുസ്തക പ്രദർശനത്തിനും തുടക്കം: പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ഉൽഘാടനം ചെയ്തു.  

Share

പനത്തടി: ജി എച്ച് എസ് എസ് ബളാന്തോടിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും അനുബന്ധ പരിപാടിയുടെ ഭാഗമായി നടക്കുന്ന പുസ്തകവണ്ടിയുടെ പുസ്തക പ്രദർശനവും രണ്ട് ദിവസങ്ങളിലായി നടക്കും.സ്കൂളിലെ ചരിത്ര, സാമൂഹ്യ, ശാസ്ത്ര, ഭാഷാ ക്ലബുകളും ടീൻസ് ക്ലബ്, വിദ്യാരംഗം തുടങ്ങി മറ്റു ക്ലബുകളും ഒരു കുട്ടിയെ സമൂഹത്തിന് അനുയോജ്യനായ ഒരു സമഗ്രമനുഷ്യനാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്. വായിച്ച് വളരുക എന്ന സന്ദേശം ഉൾക്കൊണ്ടുള്ള പരിപാടിക്ക് സ്കൂൾ പ്രിൻസിപ്പൾ എം. ഗോവിന്ദൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻ്റ് കെ.എൻ വേണു അദ്ധ്യക്ഷം വഹിച്ച ചടങ്ങിൻ്റെ ഉദ്ഘാടനം മുൻ പി ടി എ പ്രസിഡൻ്റും പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ പി.എം കുര്യാക്കോസ് നിർവ്വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ

എം.സാജു,സ്കൂൾ ആഘോഷകമ്മിറ്റി കൺവീനർ ബിജു മല്ലപ്പള്ളി,പി ടി എ വൈസ് പ്രസിഡൻ്റ് വേണുഗോപാലൻ, പുസ്തക വണ്ടിയുടെ സംഘാടകൻ നബീൻ ഒടയഞ്ചാൽ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഡോ.പി.എം സ്മിജ നന്ദി പറഞ്ഞു.

കാസർഗോഡ് സ്വദേശിയായ ഗോത്ര യുവകവി പ്രകാശ് ചെന്തളം മുഖ്യാതിഥിയായി. തുടർന്ന് കുട്ടികളും അദ്ദേഹം സംവദിച്ചു. ഗോത്ര ജീവിതം, സംസ്ക്കാരം,ഗോത്ര കവിത തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അവതരണം കുട്ടികൾക്ക് പുതിയൊരനുഭവമായി. ഏഴാം ക്ലാസിലെ മലയാള പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിൻ്റെ ‘കാട് ആരത് ‘ എന്ന കവിതയെ കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് പ്രകാശ് ചെന്തളം മറുപടി നൽകിയ സംവാദു ഏറെ കൗതുകകരമായി.

Recent News

Back to Top