പാലക്കുന്ന് ലയൺസ് ക്ലബ്ബിന്റെ സൗജന്യ നീന്തൽ പരിശീലനം 3 മുതൽ
പാലക്കുന്ന്: പാലക്കുന്ന് ലയൺസ് ക്ലബ്ബ് അഗ്‌നിരക്ഷാനിലയം കാഞ്ഞങ്ങാടിൻ്റെ സഹകരണത്തോടെ കുട്ടികൾക്ക് സൗജന്യ നീന്തൽ പരിശിലനം നടത്തുന്നു. പള്ളം തെക്കേക്കരയിൽ ഉദയമംഗലം ക്ഷേത്രത്തിന്റെ അധിനതയിലുള്ള ചെണ്ടക്കുളത്തിലായിരിക്കും പരിശീലനം. 5 മുതൽ പ്ലസ് 2 വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. രക്ഷിതാവ് നിർബന്ധമായും കൂടെ ഉണ്ടായിരിക്കണം. തെക്കേക്കര കുണ്ടിൽ തറവാട്ടിൽ 3ന് രാവിലെ10 ന് ലയൺസ് ഡിസ്ട്രിക്ക് വൈസ് ഗവർണർ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള 6 ഞായറാഴ്ചകളിൽ പരിശീലനം തുടരും. താല്പര്യമുള്ളവർ മുൻകൂട്ടി പേര് നൽകണം. ഫോൺ:9037968517,
9447317353.
