ദേശീയപാത നിർമാണം: അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രകടനവും പൊതുയോഗവും നടത്തി

ദേശീയപാത നിർമാണം: അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രകടനവും പൊതുയോഗവും നടത്തി
കാഞ്ഞങ്ങാട് : ദേശീയപാത നിർമാണ പ്രവർത്തനത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം അജാനൂർ ലോക്കൽ കമ്മിറ്റി പ്രകടനവും പ്രതിഷേധയോഗവും നടത്തി.
ഡ്രൈനേജ് സൗകര്യം ഒരുക്കുക. യാത്രാ ദുരിതം അവസാനിപ്പിക്കുക, അണ്ടർ പാസേജിന്റെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി. മൂലക്കണ്ടത്ത് നിന്ന് ആരംഭിച്ച പ്രകടനം മാവുങ്കാൽ ചുറ്റി തിരിച്ച് മൂലക്കണ്ടത്ത് സമാപിച്ചു. പ്രതിഷേധ പൊതുയോഗത്തിൽ മനോജ് കാരക്കുഴി അധ്യക്ഷത വഹിച്ചു. മൂലക്കണ്ടം പ്രഭാകരൻ, ദേവി രവീന്ദ്രൻ, ശിവജി വെള്ളിക്കോത്ത്, ടി.വി.പദ്മിനി എന്നിവർ സംസാരിച്ചു. അജാനൂർ ലോക്കൽ സെക്രട്ടറി വി.വി. തുളസി സ്വാഗതം പറഞ്ഞു.
………………….
പടം അടിക്കുറിപ്പ്: ദേശീയപാത നിർമാണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം അജാനൂർ ലോക്കൽ കമ്മിറ്റി മൂലക്കണ്ടത്ത് നടത്തിയ പ്രതിഷേധ യോഗം.
