എച്ച് . ഐ.വി.ബോധവൽക്കരണത്തിനായി എൻ എസ് എസ് യുവത

എച്ച് . ഐ.വി.ബോധവൽക്കരണത്തിനായി എൻ എസ് എസ് യുവത
കാഞ്ഞങ്ങാട്: എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും നാഷണൽ സർവ്വീസ് സ്കീം ജില്ല റ്റീമും ചേർന്ന് വിദ്യാർത്ഥികൾക്കിടയിൽ നടത്തിവരുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി നാഷണൽ സർവീസ് സ്കീം വോളൻ്റിയേഴ്സ്’
കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് നടന്ന യുവജാഗരൺ ജില്ലാതല പ്രചാരണ പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. മാസ്സ് മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ, മുനിസിപ്പൽ കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണുമായ കെ പ്രഭാവതി, ഹോസ്ദുർഗ് ഇൻസ്പെക്ടർ ഓഫ് പോലീസ്, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ പ്രദീപൻ കോതോളി , യുവജാഗരൻ നോഡൽ ഓഫീസർ സമീർ സിദ്ദീഖി , നെഹ്റു കോളേജ് എൻ.എസ് എസ് . പ്രോഗ്രാം ഓഫീസറും കാസർഗോഡ് ജില്ലാ കോർഡിനേറ്ററുമായ ഡോ.കെ.വി. വിനീഷ് കുമാർ , വിവിധ സ്കൂളുകളിലെ എൻ എസ് എസ് പ്രോഗ്രം ഓഫിസർമാരയ മഞ്ജു ആർ, സനിത എസ്, പ്രശാന്ത്, വിജയൻ എന്നിവർ ആശംസകൾ നേർന്നു.
നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിൻ്റെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
എയ്ഡ്സിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി ഓഗസ്റ്റ് 1 ന് നെഹ്റു കോളേജിൽ പ്രോഗ്രാം മീറ്റ് സംഘടിപ്പിക്കും.കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള 40 കോളേജ് അദ്ധ്യാപകരും 120 പ്രോഗ്രാം ഓഫീസർമാരും യുവ ജാഗരൺ ജില്ലാ നോഡൽ ഓഫീസർമാരും പങ്കെടുക്കുന്ന പരിപാടി സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ.അൻസർ ആർ എൻ ഉദ്ഘാടനം നിർവഹിക്കും.
യുവ ജാഗരൺ പരിപാടിയുടെ ഭാഗമായി മാരത്തോൺ, കോളേജ് വിദ്യാർഥികൾക്ക് ഉള്ള ക്വിസ് മത്സരം, എച്ച്. ഐ.വി അവബോധ സ്കിറ്റ്, കോളേജ് വിദ്യാർഥികൾക്ക് എച്ച്.ഐ.വി. അവബോധ സെമിനാർ എന്നീ വിവിധ പരിപാടികൾ സംഘടിപ്പിക്കും .
ഫോട്ടോ ക്യാപ്ഷൻ
എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പും നാഷണൽ സർവ്വീസ് സ്കീം ജില്ല റ്റീമും ചേർന്ന് വിദ്യാർത്ഥികൾക്കിടയിൽ നടത്തിവരുന്ന എച്ച് ഐ വി ബോധവൽക്കരണ പദ്ധതിയായ യുവജാഗരൺ ജില്ലാതല പ്രചാരണ പരിപാടി കാഞ്ഞങ്ങാട്ട് നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്യുന്നു.
