ചെർക്കള ഹൈവേ പ്രീമിയർ ലീഗ് ടീം ഹൈവേ ഫൈറ്റേഴ്സ് ജേതാക്കളായി

Share

ചെർക്കള: പ്രഥമ ചെർക്കള ഹൈവേ പ്രീമിയർ ലീഗ് മത്സരത്തിൽ ടീം ഹൈവേ ഫൈറ്റേഴ്സ് ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഹൈവേ ഫൈറ്റേഴ്സ്, കിങ്‌സ് ഇലവനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ടൂർണമെന്റിന്റെ ലോഗോ ശുക്കൂർ ബടക്കേക്കര പ്രകാശനം ചെയ്തു. നൗഷാദ് ചെർക്കള അധ്യക്ഷത വഹിച്ച ചടങ്ങിൽ സി കെ ശാഫി ഉത്ഘാടന കർമ്മം നിർവഹിച്ചു. പ്രദേശത്തെ മുതിർന്ന അംഗമായ സി മൊയ്‌ദീൻ കുഞ്ഞിയെ അഹ്‌മദ്‌ മല്ലം ആദരിച്ചു. വാർഡ് മെമ്പർ ഹസീന റഷീദ്, സി കെ മുഹമ്മദ്‌, അബ്ബാസ്. ഗഫൂർ സി, മുഹമ്മദ് കുഞ്ഞി, ഖാദർ, അഹ്‌മദ്‌, ആമു സിറ്റി, അബ്ദുള്ള ബാലഡുക്ക, സമീർ സി, ഷെരീഫ് സി, ഗഫൂർ സി കെ, ഷഫീക്, ഹർഷാദ് (അർഷു), ഔഫുദ്ധീൻ ബടക്കേക്കര സവാദ്, സലാം ചെർക്കള, ഖലിൽ, ഷെബിൻ ഷെബി, സിദീഖ് ചിന്തി ചെർക്കള, ലത്തീഫ് ചെർക്കള, റംസി, ഫൈസൽ പൈച്ചു, ഹാരിസ്, ഷെരീഫ് പൊടിപ്പളം, ഷിബിൻ ഷയാസ് ചെർക്കള, റഫീഖ് റപ്പി ബാലഡുക്ക, അഷ്റഫ് അസ്റു, ലത്തീഫ് ബടക്കേക്കര, റഫീക് സി, നജ്മൽ നെജു, മുഹമ്മദ് കുഞ്ഞി ഉക്കാസ് തുടങ്ങിയവർ സംസാരിച്ചു, ടൂർണമെന്റിൽ വിജയിച്ച ഹൈവേ ഫൈറ്റേഴ്‌സി നുള്ള ട്രോഫി പ്രശസ്ത വ്ലോഗർ ഫവാസ് ചെർക്കള സമ്മാനിച്ചു. ഷെരീഫ് ചെർക്കള സ്വാഗതവും സവാദ് നന്ദി യും പറഞ്ഞു.

Recent News

Back to Top