ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷിക ദിനത്തിൽ അന്തേവാസികൾക്ക് ഉച്ചഭക്ഷണവുമായി യൂത്ത് കോൺഗ്രസ്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പള്ളി ബത് ലഹേം ആശ്രമത്തിൽ ഉമ്മൻ ചാണ്ടിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും, തുടർന്ന് അന്തേവാസികൾക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് ഐ. എസ് വസന്തൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗിരികൃഷ്ണൻ കൂടാല, വിനോദ് കപ്പിത്താൻ, രതീഷ് കാട്ടുമാടം, മാർട്ടിൻ എബ്രഹാം, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ് പള്ളക്കാട്, ജനറൽ സെക്രട്ടറിമാരായ ശ്രീജിത്ത് പെരിയ, രാകേഷ് ബെള്ളാചേരി, വാർഡ് കോൺഗ്രസ് പ്രസിഡന്റ് ജർവേസിസ്, കെഎസ്‍യു ജില്ലാ സെക്രട്ടറി മണികണ്ഠൻ, ആശ്രമം ഭാരാവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
