ഉമ്മൻചാണ്ടി മെമ്മോറിയൽ സോഷ്യൽ സർവീസ് ഗ്ലോബൽ സെന്റർ നിലവിൽ വന്നു.ചെയർമാനായി ബി.ബിനോയ്, ജനറൽ കൺവീനർ കുട്ടി കൃഷ്ണൻ പെരിയ, ട്രഷറർ അരുൺകുമാർ അരവത്ത് തുടങ്ങിയവരെ തിരഞ്ഞെടുത്തു

ഉമ്മൻചാണ്ടി മെമ്മോറിയൽ സോഷ്യൽ സർവീസ് ഗ്ലോബൽ സെന്റർ നിലവിൽ വന്നു. യുഎഇ കേന്ദ്രമാക്കിയാണ് ആദ്യത്തെ പ്രവർത്തനം തുടങ്ങുന്നത്. ആഗോള തലത്തിൽ ഇതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. ഉമ്മൻചാണ്ടി മെമ്മോറിയൽ സോഷ്യൽ സർവീസ് ഗ്ലോബൽ സെന്റർ ചെയർമാനായി ബി.ബിനോയ്, ജനറൽ കൺവീനർ കുട്ടി കൃഷ്ണൻ പെരിയ, ട്രഷറർ അരുൺകുമാർ അരവത്ത് തുടങ്ങിയവരെ തിരഞ്ഞെടുത്തു. കാസർഗോഡ് ജില്ല കേന്ദ്രികരിച്ചു ജീവകാരുണ്യ പ്രവർത്തനം നടത്താനാണ് പ്രഥമ പരിഗണന. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലാണ് സംഘടന നിലവിൽ വന്നത്. ഉമ്മൻ ചാണ്ടിയുടെ ജനസേവന രീതികൾ മാതൃകയാക്കിയായിരിക്കും സംഘടന പ്രവർത്തനം നടത്തുക. കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന മുൻ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവത്തകരാണ് പുതിയ സംഘടനയുടെ ഭാരവാഹികളായി വന്നത്.
