ഹോസ്ദുർഗ് റൈഞ്ച് മാനേജ്മെന്റ് അസോസിയേഷൻ ശാക്തീകരണ സംഗമം സമാപിച്ചു

Share

ഹോസ്ദുർഗ് റൈഞ്ച് മാനേജ്മെന്റ് അസോസിയേഷൻ ശാക്തീകരണ സംഗമം സമാപിച്ചു

കാഞ്ഞങ്ങാട്- സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ഹോസ്ദുർഗ് റൈഞ്ച് മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട റെയിഞ്ച് ശാക്തീകരണ സംഗമം ആറങ്ങാടി നൂറുൽ ഹുദാ മദ്രസയിൽ വച്ച് സംഘടിപ്പിച്ചു.

പ്രസിഡന്റ് എ കെ മുഹമ്മദിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി എം കെ റഷീദ് ഹാജി യോഗം ഉദ്ഘാടനം ചെയ്തു. സയ്യിദ് യാസർ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. റൈഞ്ച് പരിധിയിലെ മദ്രസകളിലെ ഭാരവാഹികളും, പ്രതിനിധികളും സംബന്ധിച്ചു.ജില്ലാ ജനറൽ സെക്രട്ടറി റഷീദ് മാസ്റ്റർ ബെളിഞ്ചം വിഷയാവരണം നടത്തി. അബ്ദുസമദ് ഹാജി നെടുങ്കണ്ട,മുനീർ ഫൈസി, ടി അസീസ്, എം കെ അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു. ഹോസ്ദുർഗ് ജമാഅത്ത് ട്രഷറർ സഊദി അബൂബക്കർ പ്രവർത്തന ഫണ്ടിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ശാക്തീകരണത്തിന്റെ ഭാഗമായി കമ്മിറ്റിയുടെ നിലവിലുള്ള ഒഴിവിലേക്ക് പുതിയ ഭാരവാഹികളെയും, പ്രവർത്തകസമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.ശിഹാബ് മാസ്റ്റർ അരയി സ്വാഗതവും റഷീദ് തോയമ്മൽ നന്ദിയും പ്രകാശിപ്പിച്ചു.

Recent News

Back to Top