കടിഞ്ഞിമൂലയിൽ തെരുനായയുടെ കടിയേറ്റ് എട്ടു പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നീലേശ്വരം: കടിഞ്ഞിമൂല തൈക്കടപ്പുറം എ.പി റോഡ് പ്രദേശത്ത് തെരുനായയുടെ കടിയേറ്റ് എട്ടു പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ദീപ് കടിഞ്ഞി മൂല,സിത കടിഞ്ഞിമല, അർച്ചന കടിഞ്ഞി മൂല ,കദീജ എപി റോഡ്, ഇല്ല്യാസ് ഓർച്ച, ശിവൻ എ പി റോഡ്, രഖിൻ ചന്ദ്രൻ പാലിച്ചോൻ റോഡ്, എന്നിവർക്കാണ് മിനുട്ടുകൾ ഇടവിട്ട് കടിയേറ്റത് കടിച്ച തെരുവ് നായയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല നാട്ടുകാർ തിരച്ചൽ നടത്തുകയാണ്
