കെപിസിസി സംസ്‌കാര സാഹിതി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മറ്റി മെമ്പർഷിപ്പ് വിതരണവും, പ്രതിഭാ പുരസ്ക്കാര വിതരണവും നടന്നു.

ഉപ്പള:കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ കലാ-സാംസ്കാരിക വിഭാഗമായ സംസ്‌കാര സാഹിതി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കഴിവ് തെളിയിച്ചവർക്കുള്ള പ്രതിഭാപുരസ്‌ക്കാര വിതരണവും ഉപ്പള കൈകമ്പയിലെ പഞ്ചമി ഹാളിൽ നടന്നു. സമിതിയുടെ മുൻ പ്രസിഡന്റ് സതീഷ് അടപ്പയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കെപിസിസി സെക്രട്ടറി അഡ്വ. ബി. സുബ്ബയ്യറായ് ഉദ്ഘാടനം ചെയ്തു. “ദേശത്തിന്റെ സാംസ്കാരിക ചരിത്രം കോൺഗ്രസ് പാർട്ടിയുടെ ചരിത്രമാണ്. കലയും സാഹിത്യവും സംസ്‌കാരവുമാണ് ദേശത്തെ ഒന്നിപ്പിക്കാൻ കഴിയുന്ന പ്രധാനശക്തികൾ” എന്ന് ഉൽഘാടനം ചെയ്തു കൊണ്ട്അദ്ദേഹം പറഞ്ഞു. സംസ്‌കാര സാഹിതി സംസ്ഥാന ഉപാധ്യക്ഷൻ പ്രദീപ്കുമാർപയ്യന്നൂർ മുഖ്യപ്രഭാഷണവും, ജില്ലാ ജനറൽ കൺവീനർ ദിനേശൻ മൂലക്കണ്ടംസംഘടനാ വീശദീകരണവും നടത്തി. സംസ്‌കാര സാഹിതി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായ രാഘവേന്ദ്ര ഭട്ട് പൈവളിഗെ, ഹുസൈൻ മംഗൾപാടി, വേദാവതി വോർക്കാടി എന്നിവർചുമതലയേറ്റു. പ്രതിഭാപുരസ്‌കാരത്തിന് അർഹരായ വിദ്യാർത്ഥികളായ അഭിനവ്, അബ്ദുൽ ഖാദർ അത്ത, റാങ്ക് നേടിയ ജോസ്‌ലിൻ ഡിസൂസ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. പരിപാടിയിൽ ഡിസിസി ജനറൽ സെക്രട്ടറി സുന്ദര ആരിക്കാടി, പി. സോമപ്പ, കഞ്ചില മൊഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം കമ്മലാക്ഷി കെ, ഗണേഷ് ഭണ്ടാരി, ഹമീദ് കണിയൂർ, ഗീതാ ബന്ദ്യോഡ്, സത്യൻ ഉപ്പള, ജുനൈദ് ഉറുമി, ബാബു ബന്ദ്യോഡ്, ജഗദീഷ് മൂഡൻബൈൽ, രവി പൂജാരി, പുരുഷോത്തമ അരിപ്പൈൽ, എ.എം ഉമർ കുഞ്ഞ്, ബർണാർഡ് ഡി അൽമെയ്ദ, അഹമ്മദ് മൻസൂർ, സദാശിവ കെ, അഷ്ഝിസ് കല്ലൂർ, ഫാറൂഖ് ഷിരിയ, നാരായണ ഏദാറു, ശർമിള ഡി പിന്റോ, ഫിലോമിന മോന്തെറോ, നാസർ മൊഗ്രാൽ എന്നിവർ പങ്കെടുത്തു. ആരിഫ് മച്ചമ്പാടി സ്വാഗതവും,ഹർഷാദ് വോർക്കാടി നന്ദിയും പറഞ്ഞു.
