കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് യാർഡ് കോൺക്രീറ്റ് വർക്ക് വേഗത്തിൽ തീർക്കാൻ നഗരസഭ ശ്രമിക്കുമെന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ അനീശൻ കുറുന്തൂർ

കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് യാർഡ് കോൺക്രീറ്റ് വർക്ക് തുടങ്ങി. രണ്ട് ഘട്ടങ്ങളിലായാണ് കോൺഗ്രീറ്റ് ചെയ്യുക അതിനിടയിൽ ഡ്രൈനേജ് വർക്കും നടക്കും. എത്രയും പെട്ടെന്ന് തന്നെ തീർക്കാനാണ് നഗരസഭ മുൻ കൈയെടുക്കുന്നത്. പണി തുടങ്ങിയതു മുതൽ മൂന്ന് ഘട്ടങ്ങളിലാണ് ലെവൽ റിപ്പോർട്ട് വേണ്ടി വന്നത് ഒരു ലെവൽ റിപ്പോർട്ടിന് അംഗീകാരം കിട്ടണമെങ്കിൽ ദിവസങ്ങൾ വേണം. ആ കാലതാമസമാണ് ഇതുവരെയുണ്ടായത്. ഇനി തടസ്സങ്ങൾ ഒന്നുമില്ലാതെ വർക്ക് വേഗത്തിൽ തീർക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കുറഞ്ഞ ദിവസത്തിനുള്ളിൽ തുറക്കുമെന്ന് പറഞ്ഞു തുടങ്ങിയെങ്കിലും ഉണ്ടായ കാല താമസം വ്യാപാരികളുടെയും പ്രതിപക്ഷ യുവജന സംഘടനകളുടെയും പ്രതിഷേധങ്ങൾക്കും നഗരം സാക്ഷ്യം വഹിച്ചിരുന്നു
