ആചാരാനുഷ്ഠാനങ്ങൾക്കും അയ്യപ്പൻവിളക്ക് നടത്തിപ്പിനും വിഘാതം വരുത്താൻ നീക്കം: വെള്ളിക്കോത്ത് അയ്യപ്പഭജനമന്ദിരം സംരക്ഷണസമിതി രൂപീകരിച്ചു

Share

ആചാരാനുഷ്ഠാനങ്ങൾക്കും അയ്യപ്പൻവിളക്ക് നടത്തിപ്പിനും വിഘാതം വരുത്താൻ നീക്കം:
വെള്ളിക്കോത്ത് അയ്യപ്പഭജനമന്ദിരം
സംരക്ഷണസമിതി രൂപീകരിച്ചു

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് അയ്യപ്പഭജന മന്ദിരത്തിലെ ആചാരാനുഷ്ഠാനങ്ങൾക്കും അയ്യപ്പൻവിളക്ക് ഉത്സവത്തിനും വിഘാതം വരുത്തുന്ന നീക്കങ്ങൾക്കെതിരെ പ്രതികരിക്കാൻ നാട്ടുകാരും അയ്യപ്പഭക്തരും യോഗം ചേർന്ന് സംരക്ഷണ സമിതി രൂപീകരിച്ചു.
വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസിന്റെ വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം മഠത്തിലേക്കുള്ള വഴി മതിൽ കെട്ടി അടക്കാനും ഭജനമഠത്തിന്റെ ആഘോഷവും അന്നദാനവും നടത്തുന്ന സ്‌കൂൾ മൈതാനം വിഎച്ച്എസ്ഇ ഗാർഡൻ ആക്കി മാറ്റി മഠത്തിന്റെ പ്രവർത്തനം സ്തംഭിപ്പിക്കാൻ പ്രിൻസിപ്പൽ ശ്രമം നടത്തുന്നതായും സംരക്ഷണ സമിതി രൂപീകരണ യോഗം ചൂണ്ടിക്കാട്ടി. യോഗത്തിൽ ഭജമനന്ദിരം പ്രസിഡന്റ് പി.പി.കുഞ്ഞിക്കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി.രമേശൻ സ്വാഗതവും സി പി കുഞ്ഞിനാരായണൻ നായർ നന്ദിയും പറഞ്ഞു. സെക്രട്ടറി ഭാരവാഹികൾ: പി. നാരായണൻകുട്ടി നായർ (ചെയ), ടി.വി.രാജീവൻ (കൺ). സമിതി ഭാരവാഹികൾ സ്‌കൂൾ ഹെഡ്മിസ്ട്രസ്, പിടിഎ പ്രസിഡന്റ്, സ്‌കൂൾ വികസന സമിതി ചെയർമാൻ എന്നിവരെ നേരിൽകണ്ട് പ്രതിഷേധം അറിയിച്ച് നിവേദനവും നൽകിയിട്ടുണ്ട്.

Recent News

Back to Top