കേന്ദ്ര പൊലിസ് സേനയായ ഐടിബിപിയിലേക്ക് അസിസ്റ്റന്റ് കമാന്‍ഡന്റ് (ടെലികമ്മ്യൂണിക്കേഷന്‍) റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 19 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം

Share

കേന്ദ്ര പൊലിസ് സേനയായ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ (ഐടിബിപി) ജോലി നേടാം. ഐടിബിപിയിലേക്ക് അസിസ്റ്റന്റ് കമാന്‍ഡന്റ് (ടെലികമ്മ്യൂണിക്കേഷന്‍) റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 19 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ഐടിബിപിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് (ടെലികമ്മ്യൂണിക്കേഷന്‍) റിക്രൂട്ട്‌മെന്റ്. ആകെ 48 ഒഴിവുകള്‍.

ജനറല്‍ 21, എസ്.സി 7, എസ്ടി 3, ഒബിസി 13, ഇഡബ്ല്യൂഎസ് 4 എന്നിങ്ങനെയാണ് ഒഴിവുകള്‍. 10 ശതമാനം ഒഴിവുകളില്‍ വിമുക്ത ഭടന്‍മാരെ നിയമിക്കും.

30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 56,100 രൂപ മുതല്‍ 1,77,500 രൂപ വരെ ശമ്പളമായി ലഭിക്കും. പെന്‍ഷന്‍ അടക്കം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

യോഗ്യത: ബിഇ/ ബിടെക് (ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍).

പുരുഷന്‍മാര്‍ക്ക് 165 സെ.മീ ഉയരം വേണം. വനിതകള്‍ക്ക് 157 സെ.മീ. പുരുഷന്‍മാര്‍ക്ക് 81-86 സെ.മീ നെഞ്ചളവ് വേണം. ഉയരത്തിനും പ്രായത്തിനും അനുസരിച്ചുള്ള ഭാരമുണ്ടായിരിക്കണം. നല്ല കാഴ്ച്ച ശക്തിവേണം. വൈകല്യങ്ങള്‍ പാടില്ല. മെഡിക്കലി, ഫിസിക്കലി ഫിറ്റായിരിക്കണം.

400 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഐടിബിപി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.

 

 

Recent News

Back to Top