കേരള പോലീസ് കോൺസ്റ്റബിൾ പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം

കേരളത്തിൽ സ്ഥിര സർക്കാർ ജോലി സ്വപ്‌പ്നാം കാണുന്നവർക്ക് സുവർണ്ണാവസരം. കേരള പിഎസ്സിക്ക് കീഴിൽ പോലീസ് കോൺസ്റ്റബിൾ പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. പ്ലസ് ടു പാസായ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർക്ക് ജനുവരി 1 ന് മുന്നായി ഓൺലൈൻ അപേക്ഷ നൽകാം. കേരള പോലിസ് കോൺസ്റ്റബിൾ ഡ്രൈവർ / വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ. കേരളത്തിലാകെ നിയമനങ്ങൾ നടക്കും. പ്രതീക്ഷിത ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കാറ്റഗറി നമ്പർ: 427/2024
31109 രൂപ മുതൽ 66800 രൂപ വരെ ശമ്പളമായി ലഭിക്കും. പ്ലസ് ടു വിജയമാണ് അടിസ്ഥാന യോഗ്യത. കൂടെ ഹെവി, ലൈറ്റ് വാഹങ്ങൾ ഒടിക്കുന്നതിനല്ല ലൈസൻസും, ബാഡ്ജും ഉണ്ടായിരിക്കണം. പുരുഷന്മാർക്ക് 168 cm ഉയരം വേണം. സ്ത്രീകൾക്ക് 157 cm ഉയരം ഉണ്ടായിരിക്കണം. കൂടാതെ പുരുഷന്മാർക്ക് 81 സെമി നെഞ്ചലവും 5 സെ മീ എക്സ്‌പാൻഷനാം വേണം.
അപേക്ഷകർ ആരോഗ്യവാനും, മുട്ടുതട്ട്, പരന്നപാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കൈകാലുകൾ, കേൾവിയിലും സംസാരത്തിലുമുള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ ഇല്ലാത്തവരായിരിക്കണം
താല്പര്യമുള്ളവർ താഴെ കേരള പിഎസ്സിയുടെ വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ അറിയുക. ശേഷം കാറ്റഗറി നമ്പർ നൽകി അപേക്ഷ പൂർത്തിയാക്കുക. ജനുവരി 1 ന് മുമ്പായി അപേക്ഷ പൂർത്തിയാക്കണം.
<
