ഇന്തോ-ടിബറ്റൻ അതിർത്തി പൊലിസ് സേനയായ ഐ.ടി.ബി.പിയിൽ ഒഴിവ്

Share

ഇന്തോ-ടിബറ്റൻ അതിർത്തി പൊലിസ് സേനയായ ഐ.ടി.ബി.പിയിൽ ടെലി കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ നിയമനം നടക്കുന്നു. പുരുഷൻമാർക്കും, വനിതകൾക്കും ഒരുപോലെ അപേക്ഷിക്കാം. ഗ്രൂപ്പ് സി തസ്തികകളിലാണ് നിയമനം. നിലവിൽ താൽക്കാലിക നിയമനമാണ് നടക്കുക. എങ്കിലും പിന്നീട് സ്ഥിരപ്പെടുത്താനിടയുണ്ട്.

സബ് ഇൻസ്പെക്ടർ (ടെലികമ്മ്യൂണിക്കേഷൻ), ഹെഡ് കോൺസ്റ്റബിൾ കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻ), (ടെലികമ്മ്യൂണിക്കേഷൻ) എന്നിങ്ങനെ മൂന്ന് തസ്തികകളാണുള്ളത്.

സബ് ഇൻസ്പെക്ടർ (ടെലികമ്മ്യൂണിക്കേഷൻ) = ആകെ 92 ഒഴിവുകൾ, അതിൽ സ്ത്രീകൾക്ക് 14 ഒഴിവും, പുരുഷൻമാർക്ക് 78 ഒഴിവുമുണ്ട്.

ഹെഡ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻ) = 383 ഒഴിവുകളാണുള്ളത്. അതിൽ പുരഷൻമാർക്ക് 325 ഒഴിവും, വനിതകൾക്ക് 58 ഒഴിവുമുണ്ട്.

കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻ) = ആകെ 51 ഒഴിവ്, അതിൽ പുരുഷൻമാർക്ക് 44 ഒഴിവും, സ്ത്രീകൾക്ക് 7 ഒഴിവുമുണ്ട്.

സബ് ഇൻസ്പെക്ടർ (ടെലികമ്മ്യൂണിക്കേഷൻ) = 18 മുതൽ 25 വയസ് വരെ.

ഹെഡ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻ) = 18 മുതൽ 25 വയസ് വരെ.

കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻ) = 18 മുതൽ 23 വയസ് വരെ. (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും)

സബ് ഇൻസ്പെക്ടർ = 35,000 രൂപമുതൽ 1,12,400 രൂപ വരെ.

ഹെഡ് കോൺസ്റ്റബിൾ = 25,500 രൂപ മുതൽ 81,100 രൂപ വരെ.

കോൺസ്റ്റബിൾ = 21,700 രൂപമുതൽ 69,100 രൂപവരെ.

തിരഞ്ഞെടുപ്പിനായി ഫിസിക്കൽ ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ നടക്കും. യോഗ്യത, സെലക്ഷൻ നടപടികൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

ഉദ്യോഗാർഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം ഐടിബിപി വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ നൽകുക. സബ് ഇൻസ്പെക്ടർ തസ്‌തികയിൽ 200 രൂപയും, ഹെഡ്കോൺസ്റ്റബിൾ കോൺസ്റ്റബിൾ തസ്തികകളിൽ 100 രൂപയും അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വനിതകൾക്ക് ഫീസില്ല. അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 14.

Recent News

Back to Top