ഡോക്ടർ മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫയും ഡോക്ടർ ശ്രീന ഹരീഷ് നീലേശ്വരവും ചേർന്ന് രചിച്ച പുസ്തകത്തിന്റെ പ്രകാശന കർമ്മം

കേന്ദ്ര സർവകലാശാല കേരള വിദ്യാഭ്യാസ വിഭാഗം പ്രൊഫസർ ഡോക്ടർ മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫയും ഡോക്ടർ ശ്രീന ഹരീഷ് നീലേശ്വരവും ചേർന്ന് രചിച്ച കേരളത്തിലെ അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭാസവുമായി ബന്ധപ്പെട്ട “From far and Wide educational journey of migrants in Kerala “എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് പ്രൊഫസർ ഡോക്ടർ വിൻസെന്റ് മാത്യു, അക്കാഡമിക് ഡീൻ പ്രൊഫസർ അമൃത് ജി കുമാറിന് നൽകി പ്രകാശനം നിർവഹിച്ചു.

ചടങ്ങിൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോക്ടർ മുരളീധരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. പ്രൊഫസർ ഡോക്ടർ ജോസഫ് കോയിപ്പള്ളി പുസ്തകം പരിചയപ്പെടുത്തി. ഡോക്ടർ വി പി ജോഷിത് ആശംസകൾ അർപ്പിച്ചു. ഗ്രന്ഥകർത്താക്കളായ ഡോക്ടർ മുസ്തഫ സ്വാഗതവും, ഡോക്ടർ ശ്രീന ഹരീഷ് നന്ദിയും രേഖപ്പെടുത്തി.
