നീലേശ്വരം പൈനി തറവാട് തെയ്യംകെട്ട് മഹോത്സവം സമാപിച്ചു

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്ടിലെ തെയ്യംകെട്ട് മഹോത്സവം സമാപിച്ചു.
സമാപന ദിവസം രാവിലെ മുതൽ ചൂളിയാർ ഭഗവതി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, വിഷ്ണുമൂർത്തി, മൂവാളംകുഴി ചാമുണ്ഡി തെയ്യക്കോലങ്ങൾ കെട്ടിയാടി. തലേന്നാൾ പ്രതിഷ്ഠാദിനവും ആഘോഷിച്ചു. ഗണപതിഹോമവും മഹാപൂജയുമുണ്ടായി. രണ്ട് ദിവസങ്ങളിലും അന്നദാനവും നൽകി. ഏപ്രിൽ 14 വരെ തറവാട്ടിൽ പ്രാർത്ഥന കളിയാട്ടവുമുണ്ടാകും.
……………
പടം- നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് കളിയാട്ടത്തിൽ മൂവാളംകുഴി ചാമുണ്ഡി തെയ്യക്കോലത്തിന്റെ പുറപ്പാട്.
