ജനങ്ങൾക്ക് ഭീഷണിയായ കരിങ്കൽ ക്വാറിക്കെതിരെ പഞ്ചായത്ത് അംഗത്തിൻ്റെ സമരം കോടോം – ബേളൂരിലെ പതിനഞ്ചാം വാർഡിലാണ് ക്വാറി


തായന്നൂർ: ജനവാസ കേന്ദ്രത്തിൽ ജനങ്ങളുടെ അഭിപ്രായം തേടാതെ പ്രവർത്താനാനുമതി നൽകിയ വൻ മാഫിയയുടെ നേതൃത്വത്തിലുള്ള കരിങ്കൽ ക്വാറിയുടെ പ്രവർത്തനം എത്രയും പെട്ടന്ന് നിർത്തിവെക്കാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന അനിശ്ചിത കാല സത്യാഗ്രഹസമരത്തിൻ്റെ നാലാം ദിവസം പഞ്ചായത്ത് മെമ്പർ സജിത ശ്രീകുമാർ സത്യാഗ്രഹമിരുന്നു .
ജനങ്ങളുടെ ജീവനേക്കാൾ പ്രാധാന്യം പണത്തിനും മാഫിയാ സംഘത്തിനു നൽകുന്ന ഭരണ സംവിധാനം ജനാധിപത്യത്തിന് ആപത്താണെന്ന് സജിതാ ശ്രീകുമാർ പറഞ്ഞു
ഏ.വി ചന്ദ്രൻ മെമ്പർ സജിതാ ശ്രീകുമാറിനെ ഹാരം അണിയിച്ചു
യു തമ്പാൻ നായർ മഞ്ജുനാഥ് ഏ.വി , ബി സന്തോഷ് കുമാർ, എം.ഡി. രാജൻ,രജനി മോഹനൻ, രാജീവൻ ചീരോൽ, സി ബേബി, ശ്യാമള തുമ്പക്കുന്ന്, സി എം കല്യാണി , ഭവിത് തുമ്പക്കുന്നു, അനിത മലയാറ്റുകര തുടങ്ങിയവർ സംസാരിച്ചു.
സമരത്തിൻ്റെ അഞ്ചാം ദിവസമായ ശനിയാഴ്ച ജനകീയ സമിതി ചെയർമാൻ മധു നർക്കല, ചന്ദ്രൻ വേങ്ങച്ചേരി എന്നിവർ സത്യാഗ്രഹമിരിക്കും
