നീലേശ്വരം പൈനി തറവാട് തെയ്യംകെട്ട് മഹോത്സവം നാളെ മുതൽ രാവിലെ പ്രതിഷ്ഠാ ദിന ചടങ്ങുകൾ

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്ടിലെ തെയ്യംകെട്ട് മഹോത്സവം നാളെ തുടങ്ങും.
രാവിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ. 8 മണിക്ക് ഗണപതി ഹോമം. ഉച്ചയ്ക്ക് 12 ന് തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ മഹാപൂജ. വൈകിട്ട് തെയ്യം തുടങ്ങൽ, കുളിച്ചു തോറ്റങ്ങളുടെ പുറപ്പാട്. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് പുതിയ ഭഗവതി പുറപ്പാട്. രാവിലെ മുതൽ ചൂളിയാർ ഭഗവതി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, വിഷ്ണുമൂർത്തി, മൂവാളംകുഴി ചാമുണ്ഡി തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. തുടർന്ന് ഏപ്രിൽ 14 വരെ പ്രാർത്ഥന കളിയാട്ടം ഉണ്ടാകുമെന്ന് തറവാട് പ്രസിഡന്റ് കെ.പി.ജയരാജൻ നായർ, സെക്രട്ടറി പി.വേണുഗോപാലൻ നായർ എന്നിവർ അറിയിച്ചു.
