കാഞ്ഞങ്ങാട് നഗരസഭാ ഓഫീസ് വാർഡ് കുശാൽ നഗർ ബിജെപി പ്രഥമ കുടുബ സംഗമം വീരഭദ ക്ഷേത്രപരിസരത്ത് സംഘടിപ്പിച്ചു

Share

കാഞ്ഞങ്ങാട് നഗരസഭാ ഓഫീസ് വാർഡ് കുശാൽ നഗർ ബിജെപി പ്രഥമ കുടുബ സംഗമം വീരഭദ ക്ഷേത്രപരിസരത്ത് സംഘടിപ്പിച്ചു. യുവമോർച്ചാ കാസർഗോഡ് ജില്ലാ ജനറൽ സെകട്ടറി അഡ്വ: ധനുഷ് എച്ച്.എൻ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. , കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ബളാൽ കുഞ്ഞിക്കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ദക്ഷിണ കർണ്ണാടക ബി ജെ ജെ പി സെക്രട്ടറി കസ്തുരി പഞ്ച , കാഞ്ഞങ്ങാട് മണ്ഡലം ബിജെപി പ്രസിഡന്റ് പ്രശാന്ത് സൗത്ത്, വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ട മാണി, കാഞ്ഞങ്ങാട് നിയമസഭാ എൻ ഡി എ സ്ഥാനാർത്ഥി ബൽരാജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ മേഖല കഴിവ് തെളിയിച്ച പ്രദേശത്തെ പ്രമുഖരെയും , വിദ്യാർത്ഥികളെയും ഉപഹാരം നൽകി ആദരിച്ചു . രമേശൻ ചാപ്പയിൽ സ്വാഗതവും, ബുത്ത് ഭാരവാഹി ഗംഗാധരൻ നന്ദിയും പറഞ്ഞു

Recent News

Back to Top