വാർഷികാഘോഷം നാടിൻ്റെ ഉത്സവമായി മാറി

Share


കീക്കാൻ :
രാമചന്ദ്ര റാവു മെമ്മോറിയൽ ഗവൺമെൻറ് യുപി സ്കൂൾ കീക്കാനിലെവാർഷികാഘോഷം പ്രൗഢഗംഭീരമായി നടന്നു .ഡയറ്റ് പ്രിൻസിപ്പൽ രഘുരാമഭട്ട് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് പ്രഥമ അധ്യാപകൻ കെ. എം ദിലീപ് കുമാർ പാഴ്‌വസ്തുക്കൾഉപയോഗിച്ച് നിർമിച്ച എൺപതോളം കരകൗശല വസ്തുക്കളുടെയും ശിൽപങ്ങളുടെയും പ്രദർശനവും നടന്നു. പ്രദർശനത്തിൻ്റെ ഉദ്ഘാടനം ഡയറ്റ് പ്രിൻസിപ്പൽ നിർവഹിച്ചു.ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ സുരേന്ദ്രൻ രവീന്ദ്രനാഥ ടാഗോറിന്റെ ഫോട്ടോ അനാച്ഛാദനംചെയ്തു . പ്രഥമ അധ്യാപകൻ കെ എം ദിലീപ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് പിടിഎ പ്രസിഡണ്ട് പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു . എൽ എസ് എസ് ,യു എസ് എസ് ജേതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഡയറ്റ് പ്രിൻസിപ്പൽ നിർവഹിച്ചു. ഒന്നാം ക്ലാസിലെ ഓരോ കുട്ടിയും സ്വന്തമായി എഴുതി തയ്യാറാക്കിയ പുസ്തകങ്ങളുടെയും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും രചനകൾ ഉൾപ്പെടുത്തിയ പുസ്തകങ്ങളുടെയും പ്രകാശനം എ.ഇ.ഒ നിർവഹിച്ചു. 2025-26 വർഷത്തെ മികവ് പ്രദർശനം എ.ഇ ഒ .സ്വിച്ച് ഓൺ ചെയ്തു.
എസ്.എം.സി ചെയർമാൻ സതീഷ് കാവടി, സത്യൻ പൂച്ചക്കാട്, സുകുമാരൻ പൂച്ചക്കാട്, അരവിന്ദൻ മാസ്റ്റർ, രവിവർമ്മൻ മാസ്റ്റർ, ലത്തീഫ് , എം പി ടി എ പ്രസിഡണ്ട് വിമല , പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൾറഹ്മാൻ ,എം പി ടി എ വൈസ് പ്രസിഡണ്ട് സവിത, രാജൻ പൂച്ചക്കാട്, പുരുഷോത്തമൻ പ്രീതിവിജയൻ, ലത തുടങ്ങിയവർ സംസാരിച്ചു .നാടൻപാട്ടിന്റെ രാജകുമാരൻ റംഷി പട്ടുവം നയിച്ച നാടൻപാട്ട് മേള ജനങ്ങളിൽ ആവേശം പകർന്നു. പ്രീ പ്രൈമറി, അംഗനവാടി കുട്ടികളുടെയും എൽ പി, യു പി വിഭാഗം കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. സ്റ്റാഫ് സെക്രട്ടറി ഷീന ഇ.കെ നന്ദി പ്രകാശിപ്പിച്ചു .

Recent News

Back to Top