വെള്ളിക്കോത്ത് ശ്രീ പനയന്തട്ട തറവാട് പ്രതിഷ്ഠാദിനം ഏപ്രിൽ നാലിന്

Share

വെള്ളിക്കോത്ത് ശ്രീ പനയന്തട്ട തറവാട് പ്രതിഷ്ഠാദിനം ഏപ്രിൽ നാലിന് ആഘോഷിക്കും.
രാവിലെ ആറ് മണിക്ക് തന്ത്രി വാരിക്കാട്ടില്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതിഹോമം, തുടർന്ന് താന്ത്രികകർമങ്ങൾ. രാവിലെ 11 മണിക്ക് പനയന്തട്ട തറവാട് ട്രസ്റ്റ് വാർഷിക പൊതുയോഗം, എൻഡോവ്‌മെന്റ് വിതരണം, അനുമോദനം. തുടർന്ന് അന്നപ്രസാദം. വൈകിട്ട് അഞ്ചിന് തറവാട് അംഗങ്ങൾ, ബന്ധുജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സമൂഹലളിതാസഹസ്രനാമ പാരായണം. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന സലാസന്ധ്യ തറവാട് അംഗം പി.പി.രഞ്ജിത് തായന്നൂരിന്റെ മകൾ ഫ്‌ളവേഴ്‌സ് ടോപ്പ് സിങ്ങർ ഫെയിം താര രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും.

Recent News

Back to Top