കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പം സാംസ്കാരിക വിദ്യാഭ്യാസവും നൽകണം: സ്വാമി ശ്രവേദവേദ്യേമൃത ചൈതന്യ

Share

മാവുങ്കാൽ:ഭാരതീയ വിദ്യാനികേതൻ്റെ കീഴിൽ നെല്ലിത്തറയിൽ പ്രവർത്തിക്കുന്ന സ്വാമിരാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തിൻ്റെ 22-ാം വാർഷികം”സ്പന്ദൻ -2026 വിവിധ സാംസ്കാരിക കലാപരിപാടികളോടെ ആഘോഷിച്ചു. കാസർഗോട് മാതാ അമൃതാനാന്ദമായി മഠം മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ദീപ പ്രജ്വാലനം നടത്തി ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു.റിട്ട: പ്രൊ: ഡോ:തമ്പാൻ നായർ,യുവ ഗായിക കെ.എസ്‌.സ്വർണ്ണ എന്നിവർ വിശിഷ്ടാതിഥികളായി. വിദ്യാലയ ചെയർമാൻ ദാമോദരൻ ആർക്കിടെ ക്റ്റ് അദ്ധ്യക്ഷനായി.
ഭാരതീയയ വിദ്യാനികേതൻ ജില്ല അദ്ധ്യക്ഷൻ ശിവശങ്കരൻ നായർ സെക്രട്ടറി എം.ജയകുമാർ, സംസ്ഥാന സമിതി അംഗം ഗണേശൻ പുതിയകണ്ടം എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഭവ്യ സ്വാഗതവും അധ്യാപിക റോഷ്ണി മനോജ് നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി

പടം: നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി മന്ദിരം 22 മത് വാർഷികാഘോഷം”സ്പന്ദൻ – 2026 കാസർഗോഡ് മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി വേദവേദ്യേമൃത ചൈതന്യ ഉൽഘാടനം ചെയ്യുന്നു.

Recent News

Back to Top