ഉദുമ അംബിക എഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.

ഉദുമ പടിഞ്ഞാര്‍ അംബിക എഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വിവിധ പരിപാടികളോടു കൂടി സംഘടിപ്പിച്ചു. പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ അഡ്വ. കെ ബാലകൃഷ്ണന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വാമനന്‍ എ വി അധ്യക്ഷത വഹിച്ചു. കവി ദിവാകരന്‍ വിഷ്ണുമംഗലം മുഖ്യപ്രഭാഷണം നടത്തി. 35 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക കെ രമണിക്കുളള ഉപഹാര സമര്‍പ്പണം പാലക്കുന്ന് കഴകം സ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞികണ്ണന്‍ ആയത്താറും മംഗളപത്ര സമര്‍പ്പണം ബേക്കല്‍ എഇഒ കെ സുരേന്ദ്രനും കൈമാറി. തുടര്‍ന്ന് പുര്‍വ്വ വിദ്യാര്‍ഥികള്‍ പ്രധാനധ്യാപികയ്ക്കുളള ഉപഹാരങ്ങള്‍ സമ്മാനിച്ചു. പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് കെ വി അപ്പു, ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാനും പിടിഎ പ്രസിഡന്റുമായ വിനോദ് കെ, ആഘോഷകമ്മിറ്റി രക്ഷാധികാരി കെ വി കുഞ്ഞിക്കോരന്‍ മാസ്റ്റര്‍, ഖജാന്‍ജി എം കെ നാരായണന്‍, സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ എച്ച് ഹരിഹരന്‍, എസ്എംസി കണ്‍വീനര്‍ ശ്രീധരന്‍ കാവുങ്കാല്‍, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന ചെയര്‍മാന്‍ രമേശ് കുമാര്‍ കൊപ്പല്‍, ഉദുമ പടിഞ്ഞാര്‍ പ്രാദേശിക സമിതി സെക്രട്ടറി സുകുമാരന്‍ എ കെ, ഉദുമ പടിഞ്ഞാര്‍ ചൂളിയാര്‍ ഭഗവതി ക്ഷേത്രം പ്രസിഡന്റ് സി കെ വേണു, രാജേഷ് കൂട്ടക്കനി എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ രമണി മറുപടി പ്രസംഗം നടത്തി. ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സവിത കെ പി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രമാവതി കെ വി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.
