കേരള സർക്കാർ -ആയുഷ് വകുപ്പ് , നാഷണൽ ആയുഷ് മിഷൻ കേരളം, ഹോമിയോപ്പതി വകുപ്പ്, കാസറഗോഡ് സംയുക്തമായി സംഘടിപ്പിച്ച ഹെൽത്തി കേരള ക്യാമ്പയിൻ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം നിർവ്വഹിച്ചു

Share

കേരള സർക്കാർ -ആയുഷ് വകുപ്പ് , നാഷണൽ ആയുഷ് മിഷൻ കേരളം, ഹോമിയോപ്പതി വകുപ്പ്, കാസറഗോഡ് സംയുക്തമായി സംഘടിപ്പിച്ച ഹെൽത്തി കേരള ക്യാമ്പയിൻ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം നിർവ്വഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത കെ അദ്ധ്യക്ഷത വഹിച്ചു. ഹോമിയോ നോഡൽ ഓഫിസർ ഡോ: നിർമ്മല പ്രതാപ് വിഷയാവതരണം നടത്തി. കാഞ്ഞങ്ങാട് നഗരസഭാ ചെയർ പേഴ്സൺ വി.വി.രമേശൻ , വാർഡ് കൗൺസിലർമാരായ സൗമ്യ സുനിൽ ,രുഗ്മിണി,ഡോ: ഹർഷ സൂസൺ(NAM) എന്നിവർ പ്രസംഗിച്ചു. ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ: ശ്രീകല പി സ്വാഗതവും, കൺവീനർ ഡോ: ഷഫ്ന മൊയ്തു നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബശ്രീ പ്രവർത്തകർക്കായി പാചക മത്സരം, കുട്ടികൾക്കായി ചിത്രരചനാ മത്സരം, യോഗാ പ്രദർശനം, സൂബാ ഡാൻസ്, സ്കിറ്റ് എന്നിവ നടന്നു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി ലത ബാലകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു.

Recent News

Back to Top