സ്വാതന്ത്യ സമരസേനാനികൾ ഉൾപ്പെട്ട ഫോട്ടോ ഗ്യാല്ലറി കെ. മാധവൻ ഫൗണ്ടേഷൻ ആസ്ഥാനത്ത് സ്ഥാപിക്കും.

കാഞ്ഞങ്ങാട്:പ്രമുഖ സ്വാതന്ത്ര സേനാനി ഗാന്ധീയൻ കമ്മ്യൂണിസ്റ്റ് കെ.മാധവൻ ഫൗണ്ടേഷന്റെ ചെമ്മംട്ടംവയലിലുള്ള ആസ്ഥാന മന്ദിരത്തിൽ ജില്ലയിലെ പ്രമുഖ സ്വാതന്ത്ര സമര സേനാനി കളുടെയും ഉന്നത വ്യക്തിത്വങ്ങളുടെയും ഫോട്ടോ ഉൾകൊള്ളുന്ന ഗ്യാലറി സ്ഥാപിക്കാൻ ഫൗണ്ടേഷൻ ഭരണ സമിതി യോഗം തീരുമാനിച്ചു.ദേശീയ നേതാക്കളുടെ ചരിത്രവും ചിത്രങ്ങളു ഉൾപ്പെട്ടതായിരിക്കും ഗ്യാലറി.
ഫൗണ്ടേഷൻ ചെയർമാൻ ഇ.ചന്ദ്രശേഖരൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഡോ.സിബാലൻ,അഡ്വ: സി.കെ.ശ്രീധരൻ,അഡ്വ: പി.അപ്പുക്കുട്ടൻ,അഡ്വ:ടി.കെ.സുധാകരൻ,കെ.വേണുഗോപാലൻ നമ്പ്യാർ,ടി.മുഹമ്മദ് അസ്ലാം,അജയകുമാർ കോടോത്ത്,എ.ഹമീദ് ഹാജി എന്നിവർ സംസാരിച്ചു.
ഫൗണ്ടേഷന് ഐശ്വര്യ എന്റർപ്രൈസസ് സംഭാവന ചെയ്ത അലമാര സ്ഥാപനം ഉടമ ഐശ്വര്യ കുമാരൻ ഫൗണ്ടേഷൻ ഭാരവാഹികൾക്ക് കൈമാറി.
പടം: ചെമ്മംട്ടംവയലിലുള്ള കെ.മാധവൻ ഫൗണ്ടേഷൻ ആസ്ഥാനമന്ദിരത്തിലേക്ക് ഐശ്വര്യ എന്റർപ്രൈസസ് സംഭാവന ചെയ്ത അലമാരയുടെ താക്കോൽ സ്ഥാപനം ഉടമ ഐശ്വര്യ കുമാരൻ ഇ.ചന്ദ്രശേഖരൻ എം എൽ എയ്ക്ക് കൈമാറുന്നു.
