നവീകരിച്ച കൊത്തിക്കാൽ മുഹിയുദ്ദീൻ ജുമാ മസ്ജിദ് വിശ്വാസികൾക്കായി തുറന്ന് നൽകി.

Share

കാഞ്ഞങ്ങാട് കൊത്തിക്കാൻനവീകരിച്ച കൊത്തിക്കാൽ മുഹിയിദ്ധീൻ ജുമാ മസ്ജിദ് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ ഇശാ നിസ്കാരത്തിനു നേതൃത്വം നൽകി ഉത്ഘാടനം ചെയ്തു. ജമാ അത് ജനറൽ സെക്രട്ടറി നൗഷാദ് കൊത്തിക്കാൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഹസ്സൻ ഹാജി കൊത്തിക്കാൽ അധ്യക്ഷത വഹിച്ചു. ജമാ അത് ഭാരവാഹികളായ കപ്പണക്കാൽ മുഹമ്മദ്‌ കുഞ്ഞി, പിഎം അഷ്‌റഫ്‌, റാഷിദ്‌ മണ്ടിയൻ, വിപി അഷ്‌റഫ്‌, ജമാ അത് ഖത്തീബ് മൻസൂർ ഫൈസി,യുഎഇ കമ്മിറ്റി പ്രസിഡന്റ് ആരിഫ്, സെക്രട്ടറി പിഎം ഫൈസൽ,മുൻ ഭാരവാഹികളായ സി എച് മുഹമ്മദ്‌ കുഞ്ഞി, മുഹമ്മദ്‌ ഹാജി കൊത്തിക്കാൽസുലൈമാൻ ഫൈസി, ബഷീർ വെള്ളിക്കോത്, എ ഹമീദ് ഹാജി, എ അബ്‌ദുല്ല എന്നിവർ പ്രസംഗിച്ചു.നവീകരണ പ്രവർത്തനം നടത്തിയ ആരിഫ് കൊത്തികാലിനു റഷീദ് അലി തങ്ങൾ സ്നേഹോപഹാരം നൽകി.

Recent News

Back to Top