ജമാഅത്തെ ഇസ്ലാമിക്ക് മത രാഷ്ട്രവാദമില്ല:കേരള അമീർ ആരോപിക്കുന്നവരുടെ ലക്ഷ്യം ധ്രുവീകരണ രാഷ്ടീയം

Share

കാഞ്ഞങ്ങാട്:ജമാഅത്തെ ഇസ്ലാമിക്ക് മത-രാഷ്ട്രവാദമില്ലെന്നും അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ ലക്ഷ്യമിടുന്നത് ധ്രുവീകരണ രാഷ്ടീയമാണെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബ് റഹിമാൻ.
വിശുദ്ധ ഖുർആനും പ്രവാചക ചര്യകളും അടിസ്ഥാനമാക്കി നൻമയ്ക്കും നാടിന്റെ പുരോഗതിക്കുമായി പ്രവർത്തിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്ന് ഏരിയ സമിതി ബിഗ്ഗ് മാളിൽ സംഘടിപ്പിച്ച ഇസ്ലാമിക സംഗമത്തിൽ അമീർ പറഞ്ഞു.

മതരാഷ്ട്രവാദം ജമാഅത്ത് ഇസ്ലാമിക്ക് ഇല്ലെന്ന് പല തവണ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ആട്ടിനെ പട്ടിയാക്കുന്ന ദുഷ്പ്രചാരണങ്ങളിലൂടെ പൊതു സമൂഹത്തിൽ ഇസ്ലാമോ ഹോബിയ സൃഷ്ടിക്കുകയാണ് ചിലർ ചെയ്യുന്നത്.ഒരു ജനതയെ അപരവൽക്കരിക്കാനുള്ള ആസൂത്രിത നീക്കങ്ങൾ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണ്,ധ്രുവീകരണ രാഷ്ട്രീയത്തെ ചെറുക്കാൻ അമീർ അഭ്യർത്ഥിച്ചു.
സദസിൽ നിന്നും ഉന്നയിച്ച ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വ്യക്ത്തമായ വിശദീകരണമാണ് മുജീബ് റഹ്മാൻ നൽകിയത്.

ജില്ല പ്രസിഡണ്ട് പി.എസ്.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.
ടി.കെ.മുഹമ്മദ് കുഞ്ഞി സ്വാഗതവും മൊയ്തു ഇരിയ നന്ദിയും പറഞ്ഞു.
അഡ്വ:എൻ.എ.ഖാലീദ്,എ.ഹമീദ് ഹാജി,സി.മുഹമ്മദ് കുഞ്ഞി,ബി.എം.മുഹമ്മദ് കുഞ്ഞി,ടി.മുഹമ്മദ് അസ്ലാം,സുറൂർ മൊയ്തു ഹാജി,അഹമ്മദ് ബെസ്റ്റോ,പി.കെ.അബ്ദുല്ല കുഞ്ഞി,ഹമീദ് ചേരക്കാടത്ത്,അഹമ്മദ് കിർമാണി,ഖയ്യും പൂക്കുഞ്ഞ്,ഇസ്മായിൽ, ഷൗക്കത്ത് തുടങ്ങിയവർ ചർച്ചെയിൽ പങ്കെടുത്ത് സംസാരിച്ചു.

പടം:ജമാഅത്തെ ഇസ്ലാമി ഏരിയാ സമിതി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച ഇസ്ലാമിക സംഗമത്തിൽ കേരള അമീർ പി.മുജീബ് റഹ്മാൻ സംസാരിക്കുന്നു.

Recent News

Back to Top