സിഒഎ കാസര്‍ഗോഡ് ജില്ലാ സമ്മേളനം; കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് (സിഒഎ) 15-ാമത് കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചു. ആലാമിപ്പള്ളിയിലെ പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് നടത്തിയ മത്സരം നഗരസഭാ ചെയര്മാന് വി.വി രമേശന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘാടക സമിതി ചെയര്മാന് ഷുക്കൂര്‍ കോളിക്കര അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ അനില്‍ വാഴുന്നോറടി മുഖ്യാതിഥിയായി. സിഒഎ ജില്ലാ പ്രസിഡണ്ട് വി.വി മനോജ് കുമാര്‍, ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍, സിസിഎന്‍ ചെയര്മാന് കെ.പ്രദീപ് കുമാര്‍, സിസിഎന്‍ എംഡി ടി.വി മോഹനന്, പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് സതീഷ് കെ പാക്കം എന്നിവര്‍ സംസാരിച്ചു. സിഒഎ സംസ്ഥാന സമിതി അംഗം എം.ലോഹിതാക്ഷന് സ്വാഗതവും ജില്ലാ ട്രഷറര്‍ പി.വിനോദ് നന്ദിയും പറഞ്ഞു. മത്സരത്തില്‍ ശ്രീ പാര്‍വ്വതി തൃക്കരിപ്പൂര്‍ ഒന്നാം സ്ഥാനവും, യംഗ് ഇന്ത്യന്‍സ് വലിയപൊയില്‍, റെഡ് സ്റ്റാര്‍ പാലത്തേര എന്നിവ രണ്ടാം സ്ഥാനവും, ജോളി അടോട്ട് മൂന്നാം സ്ഥാനവും നേടി.
