കാഞ്ഞങ്ങാട് മുൻസിപ്പൽ ഹിന്ദു ഏകതാ സമ്മേളനം കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡ് പരിസരം സ്വാമി നിത്യാനന്ദ നഗറിൽ സംഘടിപ്പിച്ചു. ഉപ്പള ശ്രീനിത്യാനന്ദ യോഗാശ്രമം കൊണ്ടോവൂർ പരമ പൂജ്യ ശ്രീ ശ്രീ യോഗാനന്ദ സരസ്വതി സ്വാമിജി ഉദ്ഘാടനം നിർവ്വഹിച്ചു

Share

ഹിന്ദു ഏകതാ സമ്മേളനം

കാഞ്ഞങ്ങാട് മുൻസിപ്പൽ ഹിന്ദു ഏകതാ സമ്മേളനം കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡ് പരിസരം സ്വാമി നിത്യാനന്ദ നഗറിൽ സംഘടിപ്പിച്ചു. ഉപ്പള ശ്രീനിത്യാനന്ദ യോഗാശ്രമം കൊണ്ടോവൂർ പരമ പൂജ്യ ശ്രീ ശ്രീ യോഗാനന്ദ സരസ്വതി സ്വാമിജി ഉദ്ഘാടനം നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാൻ അഡ്വ: അരവിന്ദൻ അധ്യക്ഷത വഹിച്ചു. ചിൻമയാ വിഷൻ കാസർഗോഡ് ബ്രഹ്മചാരിണി ദിശാ ചൈതന്യ, ബ്രഹ്മകുമാരി സ് ഈശ്വരിയ വിശ്വവിദ്യാലയം ആചാര്യ ആശാ ജി, ഉത്തര പ്രാന്ത വിദ്യാർത്ഥി പ്രമുഖ് അഡ്വ: ജയപ്രകാശ്, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വെച്ച് ഗൗഡസാരസ്വത വിഭാഗം എച്ച്. ഗുരുദത്ത് പൈ, ബ്രാഹ്മണ വിഭാഗം എച്ച്.എസ്. ഭട്ട്, അറയിൽ ഭഗവതി ക്ഷേത്രം നാരായണ കാർണവർ, പത്മശാലിയ മഹാസഭാ വി.കുഞ്ഞികൃഷ്ണൻ ,
നേവീ കമാൻഡർ ഹരി നായനാർ, വാണിയ സമുദായംഗം കെ. ചന്ദ്രൻ , രാമക്ഷത്രിയ പ്രഭാ ശങ്കർ, യാദവ സഭ ബാബു കുന്നത്ത് , ഗണേശോത്സവ സമിതി എച്ച്.ആർ. വസന്ത , മറാത്തി വിഭാഗം സുഭാഷ് ഗെയ്ക്ക് വാദ്, രക്ഷാധികാരി ദാമോദര പണിക്കർ എന്നിവരെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു. സുധാകരൻ വി.ടി. പ്രാർത്ഥന നടത്തി. ഹിന്ദു മഹാസമ്മേളനം നഗരസഭാ സംയോജക് അശോകൻ ടി.വി. സ്വാഗതവും, സെക്രട്ടറി പി.പി.ചക്രപാണി നന്ദിയും പറഞ്ഞു.

Recent News

Back to Top