മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം തടയാൻ കരുതൽ തടങ്കലിൽ നിർത്തിയ നേതാക്കക്കെതിരെ പോലീസ് കേസ്. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ചു.

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടാവുമെന്ന് കരുതി ഇരുപത്തിലധികം നേതാക്കളെ കരുതൽ തടങ്കൽ നിർത്തി യിരിന്നു ഇവർകെതിരെയാണ് പോലീസ് കേസ് ചാർജ് ചെയ്തത് ഇന്നലെ ജില്ലയിൽ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി സംബന്ധിച്ചിരിന്നു. പെരിയ കൊലപാതക കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമായിരിന്നു. ബി.പി. പ്രദീപ് കുമാർ, കാർത്തികേയൻ പെരിയ, മാർട്ടിൻ ജോർജ്, രതീഷ് കാട്ടുമാടം, ദീപു കല്ലോട്ട്, രാജേഷ് തമ്പാൻ, രതീഷ് കപ്പിത്താൻ, ഷിബിൻ ഉപ്പിലിക്കൈ, ശ്രീജിത്ത് കോടോത്ത് തുടങ്ങിയ പതിനഞ്ചിലധികം നേതാക്കൾകെതിരെയാണ് കേസ്..യൂത്ത്കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിൽ എടുക്കുന്നതിനിടയിൽ യൂത്ത്കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ഷിബിന് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ മുഖത്ത് അടിക്കുകയും, കണ്ണിന് പരിക്കേൽപ്പിക്കുകയും ചെയ്ത പോലിസ് കോൺസ്റ്റബിനെതിരെ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിണ്ടന്റ് കെ ആർ കാർത്തികേയൻ ആവശ്യപ്പെട്ടു.
