പൂച്ചക്കാട് തായത്ത് തറവാട്ടിൽ പ്രതിഷ്ഠയും കളിയാട്ടവും
പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര പരിധിയിൽ പെടുന്ന പൂച്ചക്കാട് തായത്ത് വയനാട്ടുകുലവൻ തറവാട്ടിൽ പ്രതിഷ്ഠയും കളിയാട്ടവും 18നും 19നും നടക്കും.18ന് രാവിലെ 10.35നും 11.35നും മധ്യേ പടിഞ്ഞാർ ചാമുണ്ഡിഅമ്മയുടെയും ഗുളികൻ തെയ്യത്തിന്റെയും പ്രതിഷ്ഠ കർമങ്ങൾ നടക്കും. വൈകീട്ട് സന്ധ്യാദീപത്തിന് ശേഷം മറൂട്ടും 10ന് തെയ്യംകൂടലും. പുലർച്ചെ പൊട്ടൻ തെയ്യത്തിന്റെ പുറപ്പാട്.
19ന് 11ന് പടിഞ്ഞാർ ചാമുണ്ഡിയും 12ന് വിഷ്ണുമൂർത്തിയും തുടർന്ന് ഗുളികൻ തെയ്യവും അരങ്ങിലെത്തും. 4ന് വിളക്കലരിയോടെ സമാപനം. രണ്ട് ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.