നീലേശ്വരം മർക്കസുദ്ദഅവ :മർകസ് പ്രഭ – 2 2 ൻ്റെ ബ്രോഷർ പ്രകാശനം ,ടി.കെ.നൂറുദ്ദീൻ ഹാജി തൈക്കടപ്പുറം നിർവ്വഹിച്ചു.

മർക്കസുദ്ദഅവത്തിൽ ഇസ്ലാമിയ്യ
മർക്കസ് പ്രഭ – 2 2
ബ്രോഷർ പ്രകാശനം ചെയ്തു.
നീലേശ്വരം
ഡിസമ്പർ 16,17,18,19 തിയ്യതികളിൽ കണിച്ചിറ മർക്കസുദ്ദഅവ :കോളേജിൻ്റെ സ്വലാത്ത് വാർഷികത്തിൻ്റെ ഭാഗമായ മർക്കസ് പ്രഭ – 2 2 ൻ്റെ ബ്രോഷർ പ്രകാശനം ടി.കെ.നൂറുദ്ദീൻ ഹാജി തൈക്കടപ്പുറം, സ്വാഗത സംഘം ജനറൽ കൺവീനർ അബ്ദുൽ അസീനസ് അശ്റഫിക്ക് കൈമാറി നിർവ്വഹിച്ചു’
വൈസ് ചെയർമാൻ മുബാറക് ഹസൈനാർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സയ്യിദ് മഹ്മൂദ് സഫ്വാൻ തങ്ങൾ ഉത്ഘാടനം ചെയ്തു.
യോഗത്തിൽ സയ്യിദ് മുല്ലക്കോയ തങ്ങൾ, മുബാക് അൽ ഖാസിമി, കെ.ബി’ കുട്ടി ഹാജി, റോയൽ മൂസാൻ ഹാജി, മുഹമ്മദ് കുഞ്ഞി ബദ്രിയ്യ നഗർ, ബഷീർ വെള്ളിക്കോത്ത്, റഷീദ് ഫൈസി, എൻ പി അബ്ദു റഹ്മാൻ മാസ്റ്റർ,സുബൈർ ഹാജി, അബ്ദുൽ ഗഫൂർ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.