കിക്കാംക്കോട്ട് റെഡി സ്റ്റാർ സെവൻസ് ഫുട്ബോൾ തുടങ്ങി

Share

കിക്കാംക്കോട്ട് റെഡി സ്റ്റാർ

സെവൻസ് ഫുട്ബോൾ തുടങ്ങി

കാഞ്ഞങ്ങാട്:-കായിക മേഖലയിൽ നിരവധി പ്രതിഭകൾക്ക് വളരാൻ അവസരം ഒരുക്കിയ കീ ക്കാം കോട്ട് റെഡ് സ്റ്റാർ ക്ലബ്ബ് നടത്തുന്ന കാസർഗോഡ് കണ്ണൂർ ജില്ലകളിലെ മികച്ച ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കിക്കാം കോട്ട്സെവൻസ് തുടങ്ങി.കാലിച്ചാംപൊതി മിനി സ്റ്റേഡിയത്തിൽഎല്ലാ ദിവസവുംവൈകുന്നേരം അഞ്ചുമണിക്കാണ് മത്സരങ്ങൾ നടക്കുന്നത്.16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.വിജയികൾക്ക്ക്യാഷ് പ്രൈസും ട്രോഫിയും നൽകുന്നു.

ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് സിപിഐഎംനീലേശ്വരം ഏരിയ സെക്രട്ടറി എം.രാജൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി വൈസ് ചെയർമാൻ സി.ബാബു അധ്യക്ഷത വഹിച്ചു. ബി. ബാലൻ, കെ. പ്രഭാകരൻ , ആർ. അഭിജിത്ത്, കെ. സരീഷ്എന്നിവർ സംസാരിച്ചു.ക്ലബ്ബ് സെക്രട്ടറി കെ.രമേശൻസ്വാഗതം പറഞ്ഞു

ടൂർണമെന്റ് ഫൈനൽ 19 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും0

Back to Top