റഷ്യൻ ആക്രമണം ,രണ്ട് ദിവസത്തിനിടെ നൂറോളം റോക്കറ്റുകൽ യുക്രെയ്നിൽ ആയിരങ്ങൾ നരകയാതനയിൽ

Share

കീവ് : യുക്രെയ്നിൽ ജനവാസ കേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും നേരെ ശക്തമായ ആക്രമണമാണ് റഷ്യൻ ഭാഗത്തുനിന്നുണ്ടാകുന്നതെന്നു യുക്രെ‌യ്നിൽ നിന്നുള്ള റിപ്പോർട്ടുകൾ . യുക്രെയ്നിൽ നിന്നു പിടിച്ചടക്കി റഷ്യയിലേക്കു കൂട്ടിച്ചേർത്ത ക്രൈമിയ ഉപദ്വീപിലേക്കുള്ള പ്രധാന പാലമായ കെർച്ച് പാലത്തിനു കേടുപാടുണ്ടാക്കിയ സ്ഫോടനത്തിനു പിന്നാലെയാണ് പ്രകോപിതരായി യുക്രെയ്നു മേൽ റഷ്യ ആക്രമണം ശക്തമാക്കിയതെന്നു യുദ്ധമേഖലയിലുള്ള വിവരം .
ജനവാസ കേന്ദ്രങ്ങളിലും മാളുകളിലും ബസ് സ്റ്റേഷനുകളിലുമെല്ലാം റഷ്യ ആക്രമണം നടത്തുന്നുണ്ട്. ഒരു റോക്കറ്റ് ആക്രമണത്തിൽ ഇരുപത് മുതൽ നൂറുവരെ ആൾക്കാരാണ് മരിക്കുന്നത്. റെഡ് ക്രോസ് വാഹനങ്ങളിൽ അഭയാർഥികൾ വന്നിറങ്ങുന്ന സ്ഥലങ്ങളിൽപോലും റഷ്യ ബോംബാക്രമണം നടത്തി. മരുന്നും ഭക്ഷണവും ചികിൽസയുമില്ലാതെ ആയിരങ്ങൾ നരകയാതന അനുഭവിക്കുകയാണ് ഇസ്യൂ നഗരത്തിൽ റോക്കറ്റ് ആക്രമണം രൂക്ഷമാണ് . അടുത്തുള്ള നഗരം ഹർകീവ് ആണ്. ലീവീവ്, കീവ്, നിപ്രോ, ഹർകീവ്, സാപൊറീഷ്യ തുടങ്ങിയ നഗരങ്ങളിലെല്ലാം റോക്കറ്റ് ആക്രമണമുണ്ട്. ഹർകീവിൽ രണ്ടു ദിവസത്തിനിടെ നൂറോളം റോക്കറ്റുകൾ പതിച്ചു. അവിടെയെല്ലാം വളരെ തീവ്രമായ യുദ്ധം നടക്കുകയാണെങ്കിലും അധികം വാർത്തകൾ പുറത്തേക്കു വരുന്നില്ല.
ഹർകീവ് പ്രദേശം റഷ്യ കയ്യടക്കി വച്ചിരിക്കുകയായിരുന്നെങ്കിലും യുക്രെയ്ൻ സൈന്യം അതു പിടിച്ചെടുത്തു. റഷ്യ ഹിതപരിശോധന നടത്തി ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ എന്നീ പ്രവിശ്യകൾ അവരുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു. ഹിതപരിശോധനയിൽ തോക്കു ചൂണ്ടിയാണ് വോട്ട് ചെയ്യിച്ചത്. ഈ ഹിതപരിശോധന അംഗീകരിക്കാൻ‌ യുക്രെയ്ൻ തയാറല്ല. സ്വന്തം സ്ഥലമായി പ്രഖ്യാപിച്ചെങ്കിലും റഷ്യയ്ക്ക് ഇവിടെയൊന്നും പൂർണ നിയന്ത്രണമില്ല. ഈ സ്ഥലങ്ങളിൽ ആധിപത്യം നേടാനായി രൂക്ഷമായ ബോംബ് ആക്രമണമാണ് റഷ്യ നടത്തുന്നത് നഗരത്തിലെ ഒരു കെട്ടിടം പോലും തകരാതെയില്ല. ഇസ്യും നഗരത്തിലെ ഭാഗികമായി തകർന്ന ആശുപത്രിയികൾപ്രവർത്തിക്കുന്നുണ്ട് ഇപ്പോൾ ഇസ്യും നഗരത്തിലെ രണ്ടു ആശുപത്രികൾ ബോംബിങിൽ പൂർണമായി തകർന്നു. ഡോക്ടറും നഴ്സും ആക്രമണത്തിൽ മരിച്ചു. വൈദ്യസഹായം ലഭിക്കണമെങ്കിൽ മൂന്നു മണിക്കൂർ യാത്ര ചെയ്ത് ഹർകീവ് നഗരത്തിലെത്തണം. മറ്റു നഗരങ്ങളിലെ ആശുപത്രികളും തകർന്നു. ഫീൽഡ് ആശുപത്രികൾ മാത്രമാണ് ജനത്തിന് ആശ്രയം. എന്നാൽ, തണുപ്പ് പ്രശ്നമാണ്. താപനില പൂജ്യം ഡിഗ്രിക്ക് അടുത്താണ്. അഭയാർഥികൾ താമസിക്കുന്ന സ്ഥലങ്ങളിൽ തിരക്കു കൂടിവരുന്നതിനാൽ ആവശ്യത്തിനു മരുന്നുകളും കിട്ടാനില്ല. മരുന്നുകൾ കിട്ടാത്തതിനാൽ ബിപി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കു ചികിൽസയിലുള്ള ആളുകളുടെ സ്ഥിതി മോശമാണ്. മരണനിരക്കും കൂടി. ആർക്കും കൃത്യമായി ഭക്ഷണം ലഭിക്കുന്നില്ല. വൈദ്യുതി ഇല്ലാത്തതിനാൽ ചൂട് നിലനിർത്തുന്ന യന്ത്രങ്ങള്‍ പ്രവർത്തിക്കുന്നില്ല. കുടിവെള്ള പൈപ്പുകൾ ബോംബിങിൽ തകർന്നു. പലയിടത്തും ഡ്രൈനേജ് സംവിധാനവും തകരാറിലാണ്.
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള രക്ഷാ ദൗത്യസേനകൾക്ക് സഞ്ചാരത്തിനു തടസങ്ങൾ നേരിടുന്നില്ല . ഒരിടത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു നീങ്ങുമ്പോൾ റഷ്യയെയും യുക്രെയ്നെയും വിവരം അറിയിക്കും. രക്ഷാപ്രവർത്തകർ പോകുന്ന വഴികളിൽ ആ സമയം ബോംബിങ് നിർത്തിവയ്ക്കും. എന്നാൽ കഴിഞ്ഞ ദിവസം അഭയാർഥികളെ റെഡ് ക്രോസ് വാഹനങ്ങളിൽ കൊണ്ടിറക്കിയ സ്ഥലത്തും ബോംബ് ആക്രമണമുണ്ടായി നിരവധിപേർ മരിച്ചു. റഷ്യയിൽനിന്ന് ക്രൈമിയയിലേക്കു സാധനങ്ങളും ആളുകളുമെത്തുന്ന പ്രധാന പാലമാണ് ബോംബ് ആക്രമണത്തിൽ തകർന്നു

Back to Top