മെട്രോ യാത്രക്കാര്‍ കൂടി; ഓണാവധി ദിനങ്ങളില്‍ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍

Share

കൊച്ചി: തൃപ്പൂണിത്തുറ എസ്.എന്‍. ജങ്ഷനിലേക്കുള്ള പുതിയ റൂട്ട് ഉദ്ഘാടനം ചെയ്തതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. പ്രതിദിനമുള്ള യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കൊച്ചി മെട്രോ അധികൃതര്‍.

ഈ മാസം ഒന്നിനാണ് പേട്ടയില്‍നിന്ന് എസ്.എന്‍. ജങ്ഷനിലേക്കുള്ള മെട്രോ സര്‍വീസ് തുടങ്ങിയത്. രണ്ടിന് 81,747 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ശനിയാഴ്ച രാത്രി ഒന്‍പതു മണി വരെ 81,291 പേര്‍ യാത്ര ചെയ്തു.

ഓണത്തിന്റെ അവധി ദിനങ്ങളിലുള്‍പ്പെടെ ഇതില്‍ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. മഴയില്‍ കൊച്ചിയിലെ റോഡുകള്‍ മുങ്ങിയ ദിവസം ഒരു ലക്ഷത്തിനടുത്ത് യാത്രക്കാര്‍ മെട്രോയിലുണ്ടായിരുന്നു. 97,317 പേരാണ് അന്ന് യാത്ര ചെയ്തത്.

Back to Top