തീര സദസ്സിൽ ലഭിക്കുന്ന എല്ലാ പരാതികൾക്കും ആറുമാസത്തിനകം പരിഹാരം കാണുമെന്ന് മത്സ്യബന്ധനം, യുവജനക്ഷേമം, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

Share

തീര സദസ്സിൽ ലഭിക്കുന്ന എല്ലാ പരാതികൾക്കും ആറുമാസത്തിനകം പരിഹാരം കാണുമെന്ന് മത്സ്യബന്ധനം, യുവജനക്ഷേമം, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു 47 നിയോജകമണ്ഡലങ്ങളിലാണ് തീരദേശ സദസ്സ് സംഘടിപ്പിക്കുന്നത് 32 മത്തെ സദസ്സാണ് ഉദുമയിൽ നടക്കുന്നത് പരാതികളിൽ തീർപ്പു കൽപ്പിക്കുന്നതിന് കാലതാമസം വരാതിരിക്കാൻ ജില്ലാതലത്തിലും ഡയറക്ടറേറ്റ്തലത്തിലും മന്ത്രി ഓഫീസ് തലത്തിലും മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ജില്ലയിലെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പട്ടയ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടിക്കാൻ ജില്ലാ കലക്ടർക്ക് മന്ത്രി നിർദേശം നൽകി ഇതിനായി പ്രത്യേക യോഗം വിളിക്കുന്നതിനും മന്ത്രി നിർദേശിച്ചു

എല്ലാ മത്സ്യത്തൊഴിലാളികൾക്കും വാസയോഗ്യമായ വീട് ഉറപ്പുവരുത്തുകയാണ് സർക്കാരിൻറെ ലക്ഷ്യം എന്ന് മന്ത്രി പറഞ്ഞു മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏതുവരെ പഠിക്കണമോ അതുവരെയും സൗജന്യമായി പഠിക്കുന്നതിന് അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു ഫിഷറീസ് സർവകലാശാലയുടെ കോളേജുകളിൽ മത്സ്യത്തൊഴിലാളികളുടെ .. മക്കൾക്ക് ഉന്നത പഠനത്തിന് സംവരണം നൽകുമെന്നും മന്ത്രി അറിയിച്ചു

വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം
മത്സ്യത്തൊഴിലാളി മേഖലയിൽ യാഥാർത്ഥ്യമാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു രണ്ടാം പിണറായി വിജയൻ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോഴേക്കും മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ മേഖലയിൽ വലിയ പുരോഗതി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു മത്സ്യത്തൊഴിലാളി മേഖലയിൽ തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പരമാവധി സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു കാഞ്ഞങ്ങാട് മീനാപ്പീസ് ജി ആർ ടി ടി എച്ച് എസ് എസിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
അജാനൂർ ഫിഷിംഗ് ഹാർബർ ഈ സർക്കാറിന്റെ കാലത്തു തന്നെ ആരംഭിക്കും. ഇതിനായി 180 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. പുനെ ആസ്ഥാനമായ വിദഗ്ദ സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയിട്ടില്ല. ഹോസ്ദുർഗ് ഫിഷ് ലാന്റിംഗ് സെന്റർ തീരദേശ പരിപാലന മേഖലയുടെ അനുമതി കിട്ടാനുണ്ട് അത് ലഭിച്ചാൽ ഉടൻ നിർമ്മാണം ആരംഭിക്കും.കാഞ്ഞങ്ങാട് കടപ്പുറത്ത് മത്സ്യ തൊഴിലാളികളുടെ ,പട്ടയം : താമസ സൗകര്യം, ഡ്രെയിനേജ് തുടങ്ങിയ പ്രശ്നങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു
കാഞ്ഞങ്ങാട് മത്സ്യ മാർക്കറ്റ് കിഫ്ബി പദ്ധതിയിൽ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു
മത്സ്യത്തൊഴിലാളി മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ കലക്ടറുടെ സ്ഥാനത്തിൽ പ്രത്യേക യോഗം ചേരുന്നതിനും തീരുമാനിച്ചു

Back to Top