ജില്ലാ കളക്ടര്‍ റേഷന്‍ കടകളില്‍ പരിശോധന നടത്തി

Share

ജില്ലാ കളക്ടര്‍ റേഷന്‍ കടകളില്‍ പരിശോധന നടത്തി

കാസര്‍ഗോഡ് വിഷന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

റേഷന്‍ കടകളില്‍ നേരിട്ടെത്തി പരിശോധന നടത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പരിശോധന. കാഞ്ഞങ്ങാട് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലെ ഉദുമയിലെ എ.ആര്‍.ഡി നമ്പര്‍ ആറ്, കാഞ്ഞങ്ങാട് മേലാങ്കോട്ടെ എ.ആര്‍.ഡി നമ്പര്‍ 147 എന്നിവിടങ്ങളിലാണ് കളക്ടര്‍ എത്തിയത്. കടകളിലെ സ്റ്റോക്ക് വിവരങ്ങള്‍, കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകളില്‍ ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ തുടങ്ങിയവ വിലയിരുത്തി. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍ ബിന്ദു, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ഷാജി, ഹരിദാസ്, ജില്ലാ പ്രൊജക്ട് മാനേജര്‍(കണ്ണൂര്‍) സുചിത്ര തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

 

Back to Top