ഗൃഹ പ്രവേശന ദിവസം ഡയാലിസിസ് ‘ ചാലഞ്ച് ഏറ്റെടുത്ത് ഷംസുദ്ധീൻ കല്ലായി

Share

 

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട് എന്നുള്ളത് ആ വീടിൻ്റെ ഗൃഹപ്രവേശന ദിവസം തന്നെ അതിനെക്കാളും , സന്തോഷം നൽകുന്ന മാതൃക പരമായ ഒരു ദൗത്യം ഏറ്റെടുത്ത് മുന്നോട് വന്നിരിക്കുകയാണ് സൗത്ത് ചിത്താരിയിലെ മർഹൂം സി.കെ കുഞഹമ്മദിന്റെ മരുമകനും ജീവകാരുണ്യ പ്രവർത്തകനുമായ നീലേശ്വരം കോട്ടപ്പുറം സ്വദേശിയുമായ ഷംസുദ്ധീൻ കല്ലായി

ചിത്താരിയിൽ പ്രവർത്തിക്കുന്ന ചിത്താരി ഡയാലിസിസ് സെൻ്റെറിൻ്റെ ഡയാലിസിസ് ചാലഞ്ച് പദ്ധതി ഏറ്റെടുത്ത് കൊണ്ടാണ് ഷംസുദ്ധീൻ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായത്

ചിത്താരിയിലെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ ഷംസുദ്ധീനും മകൻ ചേർന്ന് സൗത്ത് ചിത്താരി മുസ്ലീം ജമാഅത്തി സെക്രട്ടറി കെയു ദാവൂദിന് ചെക്ക് കൈമാറി ചടങ്ങിൽ ജമാഅത്ത് ട്രഷറർ ഹബീബ് കുളിക്കാട് സഹായി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷരീഫ് മിന്ന അഷറഫ് സി കെ അമീർ കുളിക്കാട് അബ്ദുൾ റഹ്മാൻ ഉമ്മർ തായൽ എന്നിവർ പങ്കെടുത്തു

Back to Top