കേന്ദ്ര സർക്കാർ ഗാന്ധിജിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നു : മന്ത്രി എ കെ ശശീന്ദ്രൻ

Share

കണ്ണൂർ : ഗാന്ധിജിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്ന ബി ജെ പി സർക്കാർ ചരിത്ര സ്മാരകങ്ങളെ പോലും ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് സംസ്ഥാന വനം – വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.എൻ സി പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താണയിലെ പാർട്ടി ഓഫീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയെ തമസ്മരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നിരന്തരമായി കേന്ദ്രസർക്കാർ നടത്തി കൊണ്ടിരിക്കുന്നത്. ചരിത്ര സ്മാരകങ്ങളുടെ പേരുമാറ്റിയും ചരിത്രം തന്നെ തിരുത്തിയും കേന്ദ്രസർക്കാർ മുന്നോട്ടു പോകാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.. ഗാന്ധിയൻ ദർശനങ്ങളിലേക്ക് മടങ്ങി രാജ്യത്തെ രക്ഷിക്കുകയാണ് വർത്തമാന കാലഘട്ടത്തിൽ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ജില്ലാ പ്രസിഡണ്ട് കെ സുരേശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ എ ഗംഗാധരൻ, എം പി മുരളി, പി കെ രവീന്ദ്രൻ, മുൻ ജില്ലാ പ്രസിഡന്റ് വി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ,
നാഷണലിസ്റ്റ് മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി ശിവദാസ്,
. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപൻ തൈക്കണ്ടി,കെ പ്രസന്ന,ശ്രീനിവാസൻ മാറോളി, കെ പി ശിവ പ്രസാദ്, എൻ കെ സത്യൻ, കെ ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു വി സി വാമനൻ സ്വാഗതവും കെ കെ രജിത്ത് നന്ദിയും പറഞ്ഞു
ഗാന്ധിജിയുടെ ഛായ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും നടന്നു.
സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി കുഞ്ഞിക്കണ്ണൻ, അജയൻ പായം,പി സി അശോകൻ, കെ വിനയരാജ്,
നേതാക്കളായ എം പ്രഭാകരൻ, ഹാഷിം അരിയിൽ,
സന്ധ്യാ സുകുമാരൻ, അനിൽ പുതിയവീട്ടിൽ, കെ ജയാനന്ദൻ,,പി ടി സുരേഷ് ബാബു, , കെവി രജീഷ്, ശശിധരൻ നമ്പ്യാർ തുടങ്ങിയവർ നേതൃത്വം നൽകി

Back to Top