കണ്ടൽ ചെടികൾ പരിപാലിക്കാൻ ക്ലബ് പ്രവർത്തകർ

കാഞ്ഞങ്ങാട്:പന്ത്രണ്ട് വർഷം മുൻപേ വിന്നേഴ്സ് ക്ലബ് പ്രവർത്തകർ നാട്ടുവളർത്തിയ കണ്ടൽ ചെടികൾ തേടി നെഹ്റു യുവ കേന്ദ്ര പ്രവർത്തകരും വിന്നേഴ്സ് ക്ലബ് പ്രവർത്തകരും പൂച്ചക്കാട് ചിത്താരി പുഴയിലെത്തി കണ്ടൽ ചെടികളുടെ പരിസരം സംരക്ഷിക്കാനും പുതിയ തൈകൾ വെച്ച് പിടിപ്പിക്കാനും തീരുമാനിച്ചു.
കണ്ടൽ ചെടിയുടെ പരിസരത്തുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോർഡിനേറ്റർമാരായ സനുജ, പ്രണവ് തുടങ്ങിയവരുടെ സാനിധ്യത്തിലായിരുന്നു പ്രവർത്തനം. ബി. ബിനോയ്, എംപി രാധാകൃഷ്ണൻ, രതീഷ് പോകണം മൂല, രഞ്ജിത്ത് കണ്ടത്തിൽ, ഗോപാലൻ,വിപിൻ തുടങ്ങിവർ നേതൃത്വം നൽകി