ഇന്ദ്രജിത്ത് ഇനി സംവിധായകന്.

ഇന്ദ്രജിത്ത് ഇനി സംവിധായകന്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ രചനയും ഇന്ദ്രജിത്തിന്റേതാണ്.
ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. മാസങ്ങള്‍ക്കു മുന്‍പ് ഇന്ദ്രജിത്ത് കഥ പറയുകയും മോഹന്‍ലാലിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികളിലാണ് ഇന്ദ്രജിത്ത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.അതേസമയം ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനില്‍ അഭിനയിക്കുന്ന മോഹന്‍ലാല്‍ മേയിൽ അനൂപ് സത്യന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.
ഇതിനുശേഷം പൃഥ്വിരാജിന്റെ എബുരാനില്‍ അഭിനയിക്കും. എബുരാന്റെ ചിത്രീകരണം നീളാനാണ് സാദ്ധ്യത. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എബുരാന്‍. ഈ സാഹചര്യത്തില്‍ ഇന്ദ്രജിത്ത് – മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷത്തിലേക്ക് നീളും. ടിനു പാപ്പച്ചന്റെ ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. എബുരാനുശേഷം ടിനുവിന്റെ ചിത്രത്തില്‍ അഭിനയിക്കാനാണ് മോഹന്‍ലാലിന്റെ തീരുമാനം.അതേസമയം മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം റാമില്‍ ഇന്ദ്രജിത്ത് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.തുറമുഖം, ക്രൈം നമ്പര്‍ 59 – 2019, കുഞ്ഞമ്മണീസ് ഹോസ്പിറ്റില്‍ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ഇന്ദ്രജിത്ത് ചിത്രങ്ങള്‍.